മുൻ നിലപാട് തിരുത്തി ഗവർണർ: സജി ഗോപിനാഥിനെ കെടിയു വിസിയായി നിയമിച്ച് ഉത്തരവിറക്കി

governor

ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിനെ കെടിയു വിസിയുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സർക്കാർ രാജ്ഭവന് കൈമാറിയ പട്ടികയിൽ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു. 

സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം സജി ഗോപിനാഥും അയോഗ്യനാണ് എന്നായിരുന്നു ഗവർണറുടെ ആദ്യ നിലപാട്.
 

Share this story