അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരായ പുനഃപരിശോധന ഹർജി ഇന്ന് ഹൈക്കോടതിയിൽ

arikomban

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെന്മാറ എംഎൽഎ കെ ബാബുവാണ് ഹർജിക്കാരൻ. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാലുണ്ടാകുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹർജിയിലെ വാദം. 

അതേസമയം അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് അസമിലേക്ക് പുറപ്പെടും. ഇതിനുള്ള അനുമതി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്നലെ നൽകിയിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കും. ഇതിന് ശേഷമാകും മോക് ഡ്രില്ലും ദൗത്യവും നടപ്പാക്കുക.
 

Share this story