അടങ്ങാതെ അരിക്കൊമ്പൻ; തമിഴ്‌നാട്ടിലെ റേഷൻ കട ആക്രമിച്ചു, അരി എടുത്തില്ല
May 15, 2023, 10:28 IST

അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് ആക്രമിച്ചത്. കടയുടെ ജനൽ തകർത്തെങ്കിലും അരി എടുത്തില്ല. പിന്നാലെ അരിക്കൊമ്പൻ കാട്ടിലേക്ക് മടങ്ങി. പുലർച്ചെ രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്‌റ്റേറ്റിലേക്ക് ആനയെത്തിയത്. അരിക്കൊമ്പൻ ആക്രമണം തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ ജനങ്ങളും ആശങ്കയിലാണ്.