അരിക്കൊമ്പനെ കണ്ടെത്താനാകും; ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് മന്ത്രി ശശീന്ദ്രൻ

saseendran

അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ദൗത്യസംഘം സ്വതന്ത്രമായി പ്രവർത്തിക്കും. ചൂട് കൂടുതലായതു കൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താൻ കഴിയാത്തത്. ദൗത്യത്തിൽ നിന്ന് പിൻമാറാൻ വനംവകുപ്പ് തീരുമാനിച്ചിട്ടില്ല. മയക്കുവെടി വെക്കാനുള്ള ശ്രമം തുടരും

കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നു. കോടതിയിൽ ഹർജി പോയതു കൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങൾ ആശങ്കയിലായതെന്നും വനം മന്ത്രി പറഞ്ഞു. പുലർച്ചെ നാല് മണി മുതൽ 150ലറേ ദൗത്യ സേനാംഗങ്ങൾ ശ്രമം തുടങ്ങിയെങ്കിലും അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വെയിൽ ശക്തമായതിനാൽ ഇനിയിന്ന് ആനയെ കണ്ടെത്തി വെടിവെച്ച് മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. അരിക്കൊമ്പന് വേണ്ടിയുള്ള ജിപിഎസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചു.
 

Share this story