വടകര വില്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ
Sep 16, 2025, 16:32 IST

വടകര വില്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വില്യാപ്പള്ളി സ്വദേശി ശ്യാംലാലിനെയാണ് വടകര പോലീസ് തൊട്ടിൽപ്പാലം കരിങ്ങാട് വെച്ച് പിടികൂടിയത്. ബംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പോലീസിന്റെ വലയിലായത്.
പ്രതിയെ വില്യാപ്പള്ളിയിൽ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മനക്കൽ താഴെ കുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം
കുളത്തൂർ റോഡിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കവെയായിരുന്നു ആക്രമണം. സുരേഷിനെ മർദിച്ച് പരുക്കേൽപ്പിച്ച ശേഷം വാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈകൾക്കും ദേഹത്തുമാണ് വെട്ടേറ്റത്.