ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമക്ക് മുൻകൂർ ജാമ്യമില്ല

sathyabhama

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമക്ക് മുൻകൂർ ജാമ്യമില്ല. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരം എസ് സി, എസ് ടി കോടതിയിൽ കീഴടങ്ങാൻ സത്യഭാമയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

അന്നേ ദിവസം സത്യഭാമയുടെ ജാമ്യഹർജി പരിഗണിക്കണമെന്നും എസ് സി, എസ് ടി കോടതിയോട് ഹൈക്കോടതി നിർദേശം നൽകി. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചത്.


 

Share this story