സിപിഐ പാർട്ടി കോൺഗ്രസ് വേദിക്ക് സമീപത്ത് വെച്ച് വാഹനാപകടം; വനിതാ നേതാവ് കമല സദാനന്ദന് ഗുരുതര പരുക്ക്
Sep 24, 2025, 10:50 IST

പഞ്ചാബിൽ സിപിഐ പാർട്ടി കോൺഗ്രസ് വേദിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ സംസ്ഥാന കൗൺസിൽ അംഗവും എറണാകുളത്ത് നിന്നുള്ള നേതാവുമായ കമല സദാനന്ദന് ഗുരുതര പരുക്ക്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു.
സമ്മേളന വേദിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. തോളിനും ഇടുപ്പെല്ലിനുമാണ് പരുക്കേറ്റത്. ആദ്യം ചണ്ഡിഗഢ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയ നിർദേശിച്ചതോടെ ഇന്ന് രാവിലെ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. മുൻ ജില്ലാ സെക്രട്ടറി കെഎൻ ദിനകരനും ഭാര്യയും കമല സദാനന്ദനൊപ്പം വരുന്നുണ്ട്.