റോഡിലെ ക്യാമറ വിവാദം: നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് മനസ്സില്ലെന്ന് എകെ ബാലൻ

balan

റോഡിലെ ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മനസ്സില്ലെന്ന് എ കെ ബാലൻ. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു. അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്

വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെന്നാണെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർഥം. ആരോപണങ്ങളിൽ എന്തെങ്കിലും തെളിയിക്കാനായോ. നേരത്തെ വന്ന വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. അതിനിടയിൽ വീണ്ടും വീണ്ടും ചോദിച്ചാൽ മനസ്സില്ലെന്നാണ് അർഥമെന്നും ബാലൻ പറഞ്ഞു.
 

Share this story