റോഡ് ക്യാമറയിൽ പിഴ 20 മുതൽ; ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12ൽ താഴെയുള്ള കുട്ടിയാണെങ്കിൽ ഇളവ്

ai

റോഡ് ക്യാമറ പദ്ധതി പ്രകാരം നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് ഈ മാസം 20ന് തന്നെ ആരംഭിക്കും. ബോധവത്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. തുടക്കത്തിൽ നാലര ലക്ഷത്തോളം നിയമ ലംഘനങ്ങലാണ് ക്യാമറകൾ കണ്ടെത്തിയത്. എന്നാൽ ദിനം പ്രതി ഇത് കുറയുന്നുണ്ട്

ഇന്നലെ 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകൾ കണ്ടെത്തിയത്. വാഹനയുടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ഇരു ചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കിൽ പിഴ ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10ന് ഉന്നതതല യോഗം മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേരും.
 

Share this story