കൊച്ചിയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച; പ്രതികളിൽ മൂന്ന് പേർ പിടിയിൽ

Police

കൊച്ചിയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇതിൽ മൂന്ന് പേരെ പിടികൂടി. ലോഡ്ജിൽ താമസിക്കുന്ന ലോട്ടറി കട നടത്തുന്നയാളെ മർദിച്ച പ്രതികൾ പണവും മൊബൈൽ ഫോണും കവരുകയായിരുന്നു

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തോക്കു കൊണ്ട് ഇയാളുടെ കണ്ണിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് 65,000 രൂപ വില വരുന്ന ഐ ഫോണും 5500 രൂപയും കവർന്നു

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ലോട്ടറി കടയുടമയും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. എറണാകുളത്ത് സ്പാ നടത്തുന്നവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
 

Share this story