ജോഷിയുടെ വീട്ടിലെ മോഷണം: ഇർഫാന്റെ ഏക ആയുധം സ്‌ക്രൂ ഡ്രൈവർ; ഭാര്യ പഞ്ചായത്ത് പ്രസിഡന്റ്

IRFAN

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്താനായി പ്രതി മുഹമ്മദ് ഇർഫാൻ ഉപയോഗിച്ചത് സ്‌ക്രൂ ഡ്രൈവർ മാത്രം. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കർ പൂട്ടാതിരുന്നതും ഇർഫാന് മോഷണം എളുപ്പമാക്കി. പനമ്പിള്ളി നഗറിലെ മറ്റ് മൂന്ന് വീടുകളിൽ കൂടി മോഷണം നടത്താൻ ശ്രമിച്ച ശേഷമാണ് ഇർഫാൻ ജോഷിയുടെ വീട്ടിൽ കയറിയത്

സംഭവം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത് പോലീസിന് അഭിമാനനിമിഷമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാംസുന്ദർ പറഞ്ഞു. ഇർഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കമ്മീഷണർ അറിയിച്ചു. 

കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഫാനെ പിടികൂടിയത്. ജില്ലാ പരിഷത്ത് അധ്യക്ഷ്, സീതാമർഹി എന്ന ബോർഡ് വെച്ച കാറിലാണ് ഇർഫാൻ എത്തിയത്. ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ ബിഹാർ സീതാമർഹിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്‌
 

Share this story