താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുവര് തുരന്ന് കവർച്ച; 50 പവൻ സ്വർണം നഷ്ടപ്പെട്ടു

rana

കോഴിക്കോട് താമരശ്ശേരിയിൽ ജ്വല്ലറിയുടെ ചുവര് തുരന്ന് കവർച്ച. റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. 

ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുകളിലെ റൂമുകളിലേക്ക് കയറുന്ന ഗോവണിയുടെ ഭാഗത്തേക്കുള്ള ഷട്ടർ തകർത്ത് അകത്ത് കടന്ന ശേഷം ജ്വല്ലറിയുടെ ചുവര് തുരന്ന് കവർച്ച നടത്തുകയായിരുന്നു.
 

Share this story