മറ്റത്തൂരിൽ സമവായ ചർച്ചയുമായി റോജി എം ജോൺ; കോൺഗ്രസിനൊപ്പം തന്നെയെന്ന് കോൺഗ്രസ് വിമതർ

mattathur

കൂറുമാറ്റത്തെ തുടർന്ന് വിവാദത്തിലായ മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ അനുനയത്തിന് തയ്യാറായി കോൺഗ്രസ് വിമതർ. റോജി എം ജോൺ വിമതരുമായി ചർച്ച നടത്തി. കോൺഗ്രസിനൊപ്പം തന്നെയാണെന്ന് വിമതർ റോജി എം ജോണിനെ അറിയിച്ചു. 8 പേരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ല. പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്നും വിമതർ അറിയിച്ചു

ജയിച്ച എട്ട് അംഗങ്ങളിൽ ഒരാൾ പോലും ബിജെപിയുമായി ചർച്ച പോലും നടത്തിയിട്ടില്ലെന്നും ഇവർ പറയുന്നു. സിപിഎമ്മിനെതിരെ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും കോൺഗ്രസ് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രനും സംഘവും റോജി എം ജോണിനെ അറിയിച്ചു

ഒരാൾ പോലും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടില്ല. സ്വതന്ത്രനായി ജയിച്ച അംഗത്തെ പ്രസിഡന്റ് ആക്കാൻ ബിജെപിക്കാരും വോട്ട് ചെയ്യുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തുടർ തീരുമാനമുണ്ടാകുമെന്ന് റോജി എം ജോൺ അറിയിച്ചു.
 

Tags

Share this story