കേരളാ കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ചെന്നിത്തലക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ
Mon, 15 May 2023

ജോസ് കെ മാണി വിഭാഗം കേരളാ കോൺഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലക്ക് മറുപടിയമായി മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് ഇല്ലെന്നും എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങളെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കി
കേരളാ കോൺഗ്രസ് എം യുഡിഎഫിൽ നിന്ന് പുറത്തുപോയതല്ല, പുറത്താക്കിയതാണെന്ന് ഓർമിക്കണം. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസ്സിലാക്കിയത് സന്തോഷമാണെന്നും റോഷി പറഞ്ഞു.