കെഎസ്ആർടിസിക്ക് 128.54 കോടി; പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി

sss

കെ എസ് ആർ ടി സിക്കുള്ള ധനസഹായം  പിണറായി സർക്കാർ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മൂന്ന് വർഷത്തിനിടെ 4917.92 കോടിയാണ് അനുവദിച്ചത്. കെ എസ് ആർ ടി സിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി വകയിരുത്തി. ഇതടക്കം 128.54 കോടി വകയിരുത്തിയിട്ടുണ്ട്. ഗതാഗത മേഖലയിൽ നടപ്പാക്കിയത് സമഗ്രമായ പരിഷ്‌കാരമാണെന്നും ധനമന്ത്രി പറഞ്ഞു

പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്ത് കോടി വകയിരുത്തി. സ്‌കൂളുകളിലെ അക്കാദമിക് നിലവാരം ഉയർത്തും. ഓരോ ജില്ലയിലെയും ഒരു സ്‌കൂൾ മോഡൽ സ്‌കൂളായി ഉയർത്തും. ആറ് മാസത്തിലൊരിക്കൽ അധ്യാപകർക്ക് പരിശീലനം നൽകും

കൈറ്റ് പദ്ധതിക്കായി 38.5 കോടി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് 486 കോടി വകയിരുത്തി. സ്‌കൂളുകളുടെ നവീകരണം പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പാക്കും.
 

Share this story