സതീശനെതിരായ 150 കോടിയുടെ കോഴ ആരോപണം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതിയിൽ

കെ റെയിൽ സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ അട്ടിമറിക്കാൻ വിഡി സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പി വി അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചത്.

ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ വിജിലൻസിന്റെ നിലപാടും കോടതിയെ അറിയിക്കും.

അന്യ സംസ്ഥാന കോർപറേറ്റ് ഭീമൻമാർ കോൺഗ്രസിനെ കൂട്ടുപിടിച്ച് പദ്ധതി അട്ടിമറിച്ചെന്നാണ് പിവി അൻവർ ആകരോപിച്ചത്. സതീശൻ ഇതിനായി 150 കോടി രൂപ കൈപ്പറ്റിയെന്നും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം കേട്ട് ഞാൻ ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓർത്ത് കരയണോ എന്നായിരുന്നു സതീശന്റെ പ്രതികരണം.
 

Share this story