കാർഷിക മേഖലയ്ക്ക് 1698 കോടി; കായിക മേഖലയിൽ 10,000 തൊഴിലവസരം

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. കായിക മേഖലയിൽ പുതിയ കായിക നയം അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കായിക മേഖലയിൽ 10,000 തൊഴിലവസരം സൃഷ്ടിക്കും. കായിക സമ്മിറ്റിലൂടെ 5000 കോടിയുടെ നിക്ഷേപം സമാഹരിക്കും. 

കാർഷിക മേഖലയ്ക്ക് 1698 കോടി അനുവദിക്കും. ഭക്ഷ്യ കാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. നാളികേരം വികസനത്തന് 65 കോടി അനുവദിക്കും. 93.6 കോടി നെല്ല് ഉത്പാദനത്തിൽ വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദന ശേഷി വർധിപ്പിക്കാൻ 2 കോടി. കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി

കാർഷിക സർവകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗപരിപാലനത്തിന് 535.9 കോടി. വിഷരഹിത പച്ചക്കറിക്ക് 78 കോടി. ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി. മത്സ്യഫെഡിന് 3 കോടി. നീണ്ടകര വല ഫാക്ടറിക്ക് 5 കോടി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 10 കോടി. തീരദേശവികസനത്തിന് 10 കോടി

തീരശോഷണമുള്ള മേഖലയിലുള്ള മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിന് 11 കോടി. പൊഴിയൂരിൽ ചെറു മത്സ്യബന്ധന തുറമുഖത്തിന് 5 കോടി.
 

Share this story