കൊച്ചി മെട്രോയ്ക്കായി 239 കോടി വകയിരുത്തി; തുറമുഖ വികസനത്തിന് 1976 കോടി

Kochi Metro

കൊച്ചി മെട്രോയ്ക്കായി സംസ്ഥാന ബജറ്റിൽ 239 കോടി രൂപ വകയിരുത്തി. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി 1.85 കോടി രൂപയും മാറ്റിവെച്ചു. വിനോദ സഞ്ചാര മേഖലക്കായി 351.42 കോടി അനുവദിച്ചു. വിനോദ സഞ്ചാരികൾക്ക് ലോകോത്തര അനുഭവം പ്രദാനം ചെയ്യും. ഇതിനായി 136 കോടി രൂപയും മാറ്റിവെച്ചു

തുറമുഖ വികസനത്തിനായി 1976.06 കോടിയും ബജറ്റിൽ വകയിരുത്തി. 1000 കോടിയുടെ പ്രത്യേക റോഡ് വികസന ഫണ്ടും അനുവദിച്ചു. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി 200 കോടിയും മാറ്റിവെച്ചു.
 

Share this story