കളമശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

kalamassery

കളമശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം ലഭിക്കുക. കൂടാതെ തേനീച്ച, കടന്നൽ ആക്രമണം മൂലം മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ സഹായം നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു

വനത്തിന് പുറത്ത് വെച്ചാണ് ജീവഹാനി സംഭവിക്കുന്നതെങ്കിൽ രണ്ട് ലക്ഷമാകും സഹായമായി നൽകുക. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ബി സന്ധ്യക്ക് പുനർനിയമനം നൽകും. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായാണ് നിയമനം.
 

Share this story