കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി; സ്‌പെഷ്യൽ ഡവലെപ്‌മെന്റ് സോൺ യാഥാർഥ്യമാക്കും

balagopal

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. പ്രവാസി മലയാളികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി സ്‌പെഷ്യൽ ഡവലപ്‌മെന്റ് സോൺ യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി നിക്ഷേപ സംഗമം കൊണ്ടുവരും. വിഴിഞ്ഞത്തെ സ്‌പെഷ്യൽ ഹബ്ബാക്കും. വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രദേശവാസികൾക്ക് നൈപുണ്യ വികസന പദ്ധതി എന്നിവ കൊണ്ടുവരും. വിഴിഞ്ഞം കയറ്റുമതി സാധ്യത ഉയർത്തി. ഇത് കാർഷിക മേഖലയിൽ നേട്ടമാണെന്നും മന്ത്രി പറഞ്ഞു

കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി രൂപ നൽകും. ദേശീയ, തീരദേശ മലയോര പാതകൾ നിർമാണം പുരോഗമിക്കുകയാണ്. ദേശീയപാതക വികസനത്തിൽ പിണറായി സർക്കാർ മികച്ച മുന്നേറ്റം നടത്തി. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവേയ്ക്ക് അവഗണന. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുകയാണ്. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിലടക്കം സർക്കാർ നിലപാട് എല്ലാവർക്കും ബോധ്യപ്പെട്ടു

ക്ഷേമ പെൻഷൻകാരെ മുൻനിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ആനുകൂല്യങ്ങൾ നിർത്തലാക്കുകയല്ല, കാലാകാലങ്ങൾ നിലനിർത്തുകയെന്നതാണ് സർക്കാർ ലക്ഷ്യം. അടുത്ത വർഷത്തെ കേരളീയം പരിപാടിക്ക് 10 കോടി അനുവദിക്കും. സർവകലാശാലകളിലും കോളേജുകളിലും നിശബ്ദ വിപ്ലവം നടക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുന്നു. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും. ഭക്ഷ്യ സംരക്ഷണ സ്റ്റാർട്ട് രംഗത്ത് കൂടുതൽ പദ്ധതികൾ. 

സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടരാൻ 10 കോടി അനുവദിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ടുവരും.
 

Share this story