ആർ എസ് പി പഴയ പ്രതാപം വീണ്ടെടുക്കും; ഇടതുമുന്നണിയിലേക്ക് മടങ്ങില്ല: ഷിബു ബേബി ജോൺ
Tue, 21 Feb 2023

ആർ എസ് പി പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് പുതിയ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആരെങ്കിലും ഒരാൾ വിളിച്ചാൽ ഇടതുമുന്നണിയിലേക്ക് മടങ്ങിപ്പോകില്ല. മുന്നണിയിൽ സിപിഐ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ്. ഹൽത്താൽ ഉൾപ്പെടെയുള്ള സമരരീതികൾ ആവശ്യമുള്ള സമയാണിതെന്നും ഷിബു ബേബി ജോൺ പറഞ്ഞു
ആർ എസ് പിയിൽ ഇതൊരു തലമുറ മാറ്റമാണ്. ഇതുവരെ പാർട്ടിയെ നയിച്ചത് സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ചവരാണ്. ആർ എസ് പി വലിയ വെല്ലുവിളി നേരിടുന്ന ഘട്ടമാണ്. നിർജീവമായി നിൽക്കുന്ന ആർ എസ് പി വീടുകളിൽ പാർട്ടി വികാരം വളർത്തിയെടുത്ത് അവരെ തിരിച്ച് സജീവമാക്കിയാൽ ആർ എസ് പിക്ക് ബഹുദൂരം മുന്നോട്ടു പോകാൻ സാധിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു