കേരളാ സ്റ്റോറിയിലൂടെ വിഷം കലക്കാൻ ആർഎസ്എസ് ശ്രമം; സിപിഎം എതിർക്കുമെന്ന് എംവി ഗോവിന്ദൻ
May 2, 2023, 11:12 IST

മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിർക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കക്കുകളി നാടകത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിശോധിക്കണം. നാടകം താനും കണ്ടതാണ്. ഓരോരുത്തരും അവരുടെ വീക്ഷണത്തിന് അനുസരിച്ചാണ് നാടകം കാണുന്നത്.
കേരളാ സ്റ്റോറിയിലൂടെ വിഷം കലക്കാനാണ് ആർഎസ്എസ് ശ്രമം. സിനിമ നിരോധിക്കണമെന്ന ആവശ്യമുന്നയിക്കുന്നില്ല. അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്തായാലും സിപിഎം സിനിമയെ എതിർക്കും. കേരളത്തിന്റെ തെളിമയിൽ വിഷം കലക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.