കാട്ടാക്കടയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ലഹരിമാഫിയ സംഘമെന്ന് സംശയം

police line

തിരുവനന്തപുരം കാട്ടാക്കടയിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിലും ഗുരുതരമായി പരുക്കേറ്റ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രിയാണ് സംഭവം

രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ അഞ്ചംഗ സംഘമാണ് വിഷ്ണുവിനെ വെട്ടിയത്. 

ലഹരിമാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. രാഷ്ട്രീയവിദ്വേഷം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹകാണ് വിഷ്ണു.
 

Share this story