പാലക്കാട് ആർഎസ്എസ് പ്രവർത്തകനു വെട്ടേറ്റു; 3 പേർ അറസ്റ്റിൽ

Police

പാലക്കാട് ആർഎസ്എസ് പ്രവർത്തകനു വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ് (26) പരുക്കേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊള്ളാച്ചി ഗോപാലപുരത്തുവെച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യവും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കവുമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Share this story