ആരെങ്കിലും പറയുന്നതു കൊണ്ട് റബർ വില വർധിക്കില്ല; വിഷയം വർഗപരമാണെന്ന് എംവി ഗോവിന്ദൻ

govindan

യുഡിഎഫിലെ ഭിന്നത മൂടിവയ്ക്കാൻ നിയമസഭയിൽ കോപ്രായം കാട്ടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിലും ലീഗിലും പ്രശ്‌നങ്ങളുണ്ട്. ജനങ്ങളുടെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം സമ്മതിക്കുന്നില്ല. പ്രതിപക്ഷത്തിന്റേത് ജാനാധിപത്യ നിലപാടല്ല.

ന്യൂനപക്ഷങ്ങളെ അനുകൂലമാക്കാനാണ് ബിജെപി ശ്രമം. ഇതിന്റെ ഭാഗമായാണ് ന്യൂനപക്ഷ നേതൃത്വവുമായി ചർച്ചകൾ നടത്തുന്നത്. ആരെങ്കിലും പറയുന്നത് കൊണ്ട് റബർ വില വർധിക്കില്ല. വിഷയം വർഗപരമാണ്, തൃപുരയുടെ പാഠം മുന്നിലുണ്ട്. തെറ്റിദ്ധാരണയുള്ളവർ അനുഭവത്തിൽ നിന്ന് പഠിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല.

Share this story