ബിജെപിയിൽ പോകുമെന്ന പ്രചാരണം: ഇ പിയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്

ep

ബിജെപിയിൽ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇപി ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവുകളോ ഇല്ല. കോടതി നിർദേശപ്രകാരമാണെങ്കിൽ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാൻ കഴിയില്ലെന്നും പോലീസ് പറയുന്നു

ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, ടിജി നന്ദകുമാർ എന്നിവർക്കെതിരെ ആയിരുന്നു ജയരാജന്റെ പരാതി. ഡിജിപിക്ക് നൽകിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. പ്രകാശ് ജാവേദ്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചെന്നും നേരത്തെ ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു

എന്നാൽ കേസെടുക്കാൻ കഴിയില്ലെന്ന് സംബന്ധിച്ച് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഡിജിപിയുടെ ഭാഗത്ത് നിന്ന് മറുപടി കിട്ടുമ്പോൾ തുടർ നടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു
 

Share this story