കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് പോയേക്കുമെന്ന് അഭ്യൂഹം; നിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

jose

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് പോയേക്കുമെന്ന് അഭ്യൂഹം. ജോസ് കെ മാണിയെ യുഡിഎഫിൽ തിരികെ എത്തിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടതായാണ് സൂചന. ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചതായാണ് സൂചന. 

എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കാൻ ജോസ് കെ മാണി ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഡോക്ടർ ജയരാജാകും ജാഥ നയിക്കുക എന്നാണ് കേരളാ കോൺഗ്രസ് എം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം അഭ്യൂഹങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നു

ഫേസ്ബുക്കിൽ എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റോഷി ആദ്യം രംഗത്തുവന്നത്. തുടരും എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. മുന്നണി മാറ്റമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ വെറും അഭ്യൂഹം മാത്രമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു
 

Tags

Share this story