എസ് രാജേന്ദ്രൻ ബിജെപിയിലേക്കോ; ഡൽഹിയിൽ പ്രകാശ് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തി

rajendran

സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന സൂചന ശക്തമാകുന്നു. ഡൽഹിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായത്. 

ഡൽഹിയിൽ പ്രകാശ് ജാവേദ്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ഡൽഹിയിലുണ്ട്. കൂടിക്കാഴ്ച 20 മിനിറ്റോളം നേരം നീണ്ടു

ബിജെപിയുടെ കേരളത്തിലെ സംഘടനാ ചുമതലയുള്ള നേതാവാണ് ജാവേദ്കർ. ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നേരത്തെ എസ് രാജേന്ദ്രൻ എൽഡിഎഫിന്റെ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പ്രകാശ് ജാവേദ്കറുമായുള്ള കൂടിക്കാഴ്ച
 

Share this story