എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ

S ശ്രീജിത്ത്

തിരുവനന്തപുരം: എസ്. ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. എം.ആർ. അജിത് കുമാർ സസ്പെൻഷനു പിന്നാലെയാണ് അടുത്ത ഡിജിപിക്കായി ശുപാർശ നൽകിയത്. നിലവിൽ ജയിൽ മേധാവിയാണ് എസ്. ശ്രീജിത്ത്. ശ്രീജിത്തിനെ ഡിജിപിയാക്കായുള്ള ശുപാർശ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം.

ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം വിരമിക്കും. ഈ ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കായിരിക്കും പ്രൊമോഷൻ ലഭിക്കുക. നിലവിൽ സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ.

എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അതിന് ശേഷം വരുന്നത് എം.ആർ. അജിത് കുമാറാണ്. എന്നാൽ അദ്ദേഹം സസ്പെൻഷനിലായതിനാൽ ശ്രീജിത്തിലേക്ക് പ്രെമോഷൻ എത്തുന്നത്.

Tags

Share this story