ശബരിമല കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടത്: അജയ് തറയിൽ

ajay tharayil

ശബരിമലയിലെ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും കീഴ് വഴക്കം അതായതു കൊണ്ടാണ് പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിക്ക് കൈമാറിയതെന്നും ദേവസ്വം ബോർഡ് മുൻ അംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിൽ. അന്ന് വാജി വാഹനം കൈമാറിയതിന് രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്നും അജയ് തറയിൽ പറഞ്ഞു

വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ റിപ്പോർട്ട്. അഡ്വ. കമ്മീഷൻ എ എസ് പി കുറുപ്പിന്റെ നിർദേശവും ഉണ്ടായിരുന്നു. സ്വർണം പൂശിയ പറകൾ, അഷ്ടദിക് പാലകർ അടക്കം പഴയ കൊടിമരത്തിന്റെ എല്ലാ ഭാഗങ്ങളും സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്

സ്‌ട്രോംഗ് റൂമിൽ അവയെല്ലാം ഇപ്പോഴുണ്ടോ എന്ന് തനിക്കറിയില്ല. കൊടിമരത്തിന് സ്വർണം സ്‌പോൺസർ ചെയ്തത് ആന്ധ്രയിൽ നിന്നുള്ള ഫിനിക്‌സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം നിർമാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും അജയ് തറയിൽ പറഞ്ഞു
 

Tags

Share this story