ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിനെ ചവിട്ടിപ്പുറത്താക്കണമെന്ന് വിഡി സതീശൻ

satheeshan

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപ്പോഴത്തെ ദേവസ്വം ബോർഡിനെ ചവിട്ടിപ്പുറത്താക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റ് കള്ളനാണ്. ഏതെങ്കിലും കള്ളൻ കട്ടത് താനാണെന്ന് സമ്മതിക്കുമോയെന്നും സതീശൻ ചോദിച്ചു. സ്വർണക്കവർച്ചയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം കോടതി പൂർണമായി അംഗീകരിച്ചെന്നും സതീശൻ അവകാശപ്പെട്ടു

സ്വർണക്കവർച്ചയാണ് നടന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയത്. ദേവസ്വം പ്രസിഡന്റ് ഇടപെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ നൽകിയത്. ദേവസ്വം മാനുവൽ ലംഘിക്കപ്പെട്ടു. ദ്വാരപാലക ശിൽപം അടക്കം പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന ഹൈക്കോടതി വിധിയടക്കം ലംഘിക്കപ്പെട്ടു.

ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. പ്രതിപക്ഷം കേരളത്തിൽ പറഞ്ഞത് മുഴുവൻ കാര്യങ്ങളും 100 ശതമാനം ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ഉദ്യോഗസ്ഥരാണ് കാരണക്കാർ എങ്കിൽ പിന്നെ നോക്കുകുത്തിയായി ദേവസ്വം പ്രസിഡന്റ് എന്തിനാണെന്നും സതീശൻ ചോദിച്ചു.
 

Tags

Share this story