ശബരിമല സ്വർണക്കൊള്ള: വൻസ്രാവുകൾ പിടിയിലാകാനുണ്ട്, മന്ത്രിമാർക്കടക്കം പങ്കുണ്ട്: ചെന്നിത്തല

chennithala

ശബരിമല സ്വർണക്കൊള്ളയിൽ ആരും നിയമത്തിന് മുകളിൽ അല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വർണം കട്ടവരാരും രക്ഷപ്പെടാൻ പാടില്ല. വൻസ്രാവുകൾ ഇനിയും പിടിയിലാകാനുണ്ട്. മന്ത്രിമാരടക്കമുള്ളവർ കൊള്ളയിൽ ഉണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരം

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കുന്നത്. തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്നത് വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എസ്‌ഐടി അന്വേഷണം മുന്നോട്ടു നീങ്ങട്ടെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു
 

Tags

Share this story