ശബരിമല സ്വർണക്കൊള്ള കേസ്: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

Sabarimala

ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ് ഐ ടി സംഘം അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാർ

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എസ് ഐ ടി സംഘം ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുള്ള നിർദേശം അനുസരിച്ച് ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് ശ്രീകുമാറിന്റെ വാദം

2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടി കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ദേവസ്വം ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു വാസുവിന്റെ വാദം
 

Tags

Share this story