ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്ന് ഹൈക്കോടതി

high

ശബരിമല സ്വർണക്കൊള്ളയിൽ കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവർത്തിച്ച് കോടതി. ചെമ്പാണ് പൊതിഞ്ഞതെന്ന് ദേവസ്വം മുൻ പ്രസിഡന്റ് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് ചോദ്യം. യഥാർഥത്തിൽ സ്വർണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.

കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് ഹൈക്കോടതി ജാമ്യാപേക്ഷയിൽ പറഞ്ഞു. കട്ടിളപ്പാളിയിൽ സ്വർണം പൊതിഞ്ഞതിന് തെളിവായി മൊഴികളാണുള്ളതെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മറ്റ് രേഖകൾ രേഖകൾ ഹാജരാക്കാൻ സർക്കാരിനായില്ല. 

എന്നാൽ സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വിധി പറയാൻ മാറ്റി. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ എസ്‌ഐടി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

Tags

Share this story