ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിനെ എസ് ഐ ടി സംഘം അറസ്റ്റ് ചെയ്തു

a padmakumar

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. നേരത്തെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവും അറസ്റ്റിലായിരുന്നു. 2019ൽ ദേവസ്വം പ്രസിഡന്റ് ആയിരുന്ന പത്മകുമാർ. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. പ്രത്യേക കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 

ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തത് പത്മകുമാറാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. കേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ.
 

Tags

Share this story