ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി നിയന്ത്രണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

chennithala

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തങ്ങൾ പറഞ്ഞതെല്ലാം ശരിയാണെന്ന് വന്നുകൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു കൊള്ളയാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും സ്വർണം വളരെ ആസൂത്രിതമായാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളത്, അതിൽ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആളുകളെ അറസ്റ്റ് ചെയ്തതു കൊണ്ട് മാത്രമായില്ലല്ലോ. തൊണ്ടി മുതലും കണ്ടത്തണ്ടേ. തൊണ്ടി മുതൽ എവിടെ. അന്തർദേശീയ മാർക്കറ്റുകളിലേക്ക് പുരാവസ്തുവായി കടത്തിയാൽ കോടാനുകോടി ലാഭം കിട്ടുമെന്ന് ഉറപ്പുള്ള ആളുകളാണ് ഇതിന്റെ പിന്നിൽ. അതുകൊണ്ടാണ് ഒരു വിദേശ മലയാളി കാര്യം പറഞ്ഞപ്പോൾ എസ് ഐ ടിയുടെ മുന്നിൽ ചെന്ന് പറയാമെന്ന് കരുതിയത്

ഇക്കാര്യത്തിൽ ശക്തമായ നടപടി വേണം. ഹൈക്കോടതി നിയന്ത്രണത്തിൽ സിബിഐ അന്വേഷണം വരണം. എന്നാൽ മാത്രമേ യഥാർഥ വിവരങ്ങൾ പുറത്തുവരികയുള്ളു. അയ്യപ്പന്റെ മുതല് കട്ടവരാരും രക്ഷപ്പെടാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു

Tags

Share this story