ശബരിമല സ്വർണക്കൊള്ള: വിവരങ്ങൾ കൈമാറാൻ ചെന്നിത്തല ഇന്ന് എസ്‌ഐടിക്ക് മുന്നിൽ ഹാജരാകും

chennithala

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്ഐടിക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലാകും രമേശ് ചെന്നിത്തല എത്തുക. അന്വേഷണ സംഘത്തിന് ചെന്നിത്തല നൽകിയ കത്തിന് പിന്നാലെയാണ് നീക്കം

സ്വർണക്കൊള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താൻ തയാറാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല കത്ത് നൽകിയത്.  പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു. 

പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്

Tags

Share this story