ശബരിമല സ്വർണക്കൊള്ള: ഡി മണി എന്നയാൾ ദിണ്ടിഗൽ സ്വദേശി ബാലമുരുകനെന്ന് എസ്‌ഐടി

Sabarimala

ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ എസ്‌ഐടി സംഘം കണ്ടെത്തി. ദിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഇയാളെ ഇന്ന് ചോദ്യം ചെയ്യും. ഇടനിലക്കാരനായ വിരുദനഗർ സ്വദേശി ശ്രീകൃഷ്ണനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. 

അതേസമയം ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് വ്യവസായിയുടെ മൊഴി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും സംഘം കറങ്ങുന്നുണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി

രാജ്യാന്തര വിഗ്രഹ കടത്ത് സംഘത്തിന് ശബരിമലയിലെ വസ്തുക്കൾ പോറ്റി ഇടനില നിന്ന് വിറ്റുവെന്നാണ് പ്രവാസി വ്യവസായി പറഞ്ഞത്. 2019, 2020 കാലത്ത് ഡി മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റുവെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് ഡി മണിയെ കണ്ടെത്താൻ എസ്‌ഐടി സംഘം അന്വേഷണമാരംഭിച്ചത്.
 

Tags

Share this story