ശബരിമല സ്വർണക്കൊള്ള: ചോദ്യം ചെയ്യലിനായി ജയറാം ഇന്ന് ഇഡി ഓഫീസിൽ ഹാജരായേക്കും
Feb 17, 2026, 08:04 IST
ശബരിമല സ്വർണക്കൊള്ളയിൽ ഇഡി നോട്ടീസ് നൽകിയ നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായേക്കും. ദ്വാരപാലക പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്.
സ്വർണക്കൊള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജയറാമിന്റെ ചോദ്യം ചെയ്യൽ. ദീർഘകാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ് ഐ ടിക്ക് ജയറാം മൊഴി നൽകിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയെ ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു. ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി. കൂടുതൽ രാഷ്ട്രീയ നേതാക്കളെ ഇഡി ചോദ്യം ചെയ്‌തേക്കും.
