ശബരിമല സ്വർണക്കൊള്ള: കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
Jan 17, 2026, 17:42 IST
ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കെ പി ശങ്കരദാസ്. ജയിൽ ഉദ്യോഗസ്ഥർ എത്തിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
മെഡിഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാൻഡ് ചെയ്തത്. കേസിൽ പതിനൊന്നാം പ്രതിയാണ് കെ പി ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
തുടർന്നാണ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശങ്കരദാസിനെ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം കോടതിയെ അറിയിക്കുകയും ചെയ്തു.
