ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ നാല് ദിവസം എസ്‌ഐടി കസ്റ്റഡിയിൽ വിട്ടു

murari babu

ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ റാന്നി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം

സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പോറ്റിയെയും ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. 

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പ് ഉടൻ പൂർത്തിയാക്കും.
 

Tags

Share this story