ശബരിമല സ്വർണക്കൊള്ള: ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പത്മകുമാർ, അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും

a padmakumar

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ് പത്മകുമാറിന് തിരിച്ചടിയായത്.

റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിന്റെ ഇടപെടൽ എസ് ഐ ടി വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ ഉചയ്ക്ക് 3.30ഓടെയാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഉദ്യോഗസ്ഥരെയും മുൻ പ്രസിഡന്റ് എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിന്റെ മൊഴി

ഉദ്യോഗസ്ഥർ തന്ന രേഖാപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്മകുമാർ പറയുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയതായി എസ്‌ഐടി പറയുന്നു. കേസിൽ ആറാമത്തെ അറസ്റ്റാണ് പത്മകുമാറിന്റേത്.
 

Tags

Share this story