ശബരിമല സ്വർണക്കൊള്ള: പത്മകുമാർ ജയിലിന് പുറത്തേക്ക്; ദ്വാരപാലക കേസിലും ജാമ്യം

a padmakumar

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കട്ടിളപ്പാളി കേസിലും പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ പത്മകുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും

90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്. എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ഇതിനോടകം ഏഴ് പ്രതികളാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്

ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി സുധീഷ് കുമാർ, എൻ വാസു, എസ് ശ്രീകുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. തന്ത്രി കണ്ഠര് രാജീവര്, കെ എസ് ബൈജു എന്നിവർക്ക് സാധാരണ ജാമ്യവും കോടതി അനുവദിച്ചു
 

Tags

Share this story