ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്കും ഗോവർധനും ജാമ്യം, ജയിൽ മോചിതരാകും

Sabarimala

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും ജാമ്യം. ഇരു കേസുകളിലും ജാമ്യം ലഭിച്ച ഇവർ ഉടൻ ജയിൽ മോചിതരാകും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് കോടതി അനുവദിച്ചത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ ആറിലധികം പേർക്ക് സ്വാഭാവിക ജാമ്യവും രണ്ട് പേർക്ക് സാധാരണ ജാമ്യവുമാണ് ലഭിച്ചത്

മുരാരി ബാബു, സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു, കെ എസ് ബൈജു, പത്മകുമാർ എന്നിവർക്കാണ് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചത്. എസ് ശ്രീകുമാർ, തന്ത്രി കണ്ഠര് രാജീവര് എന്നിവർക്ക് വിജിലൻസ് കോടതി ജാമ്യം നൽകി.
 

Tags

Share this story