ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധനക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് മുതൽ

Sabarimala

ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് തുടങ്ങും .ഇതിനായി എസ്‌ഐടി ഉദ്യോഗസ്ഥർ വൈകീട്ടോടെ സന്നിധാനത്തെത്തും. സ്വർണം പൂശിയ പാളികളിൽ നിന്നും മറ്റ് ഉരുപ്പടികളിൽ നിന്നുമായി സാമ്പിൾ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. 

എസ്‌ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്‌മെന്റ് വിഭാഗവും പരിശോധനയ്‌ക്കെത്തും. എക്സ്‌റേ ഫ്ളൂറോസീൻസ് സ്പെക്ട്രോസ്‌കോപ്പി, ഐസിപി എംഎസ്, ഒഇഎസ് പരിശോധനകൾക്ക് വേണ്ടിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. 

മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, ജംഷഡ്പുരിലെ നാഷണൽ മെറ്റല്ലർജിക്കൽ ലബോറട്ടറി, ഹൈദരാബാദിലെ ഡിഫൻസ് മെറ്റല്ലർജിക്കൽ റിസർച്ച് ലബോറട്ടറി എന്നിവിടങ്ങളാണ് പരിശോധനയ്ക്കായി പരിഗണനയിലുള്ളത്.
 

Tags

Share this story