ശബരിമല സ്വർണക്കൊള്ള: ഡി മണിയെ തേടി എസ്‌ഐടി സംഘം ചെന്നൈയിൽ, ഉടൻ ചോദ്യം ചെയ്യും

Sabarimala

ശബരിമല സ്വർണക്കൊള്ളയിൽ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപിക്കപ്പെടുന്ന ഡി മണിയെ തേടി എസ് ഐ ടി സംഘം ചെന്നൈയിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ ഡി മണിയെ ചോദ്യം ചെയ്യും. 2019ലും 2020ലുമായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ശബരിമലയിൽ നിന്ന് കടത്തിയെന്നാണ് വ്യവസായി മൊഴി നൽകിയത്

രമേശ് ചെന്നിത്തല നൽകിയ മൊഴിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായാണ് ഇടപാടുകൾ നടത്തിയതെന്നാണ് മൊഴി. വിഗ്രഹങ്ങൾ വാങ്ങിയത് ഡി മണി എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ വ്യവസായി എന്നും മൊഴിയിൽ പറയുന്നു

വിഗ്രഹങ്ങൾ കടത്തിയതിന്റെ പണം കൈപ്പറ്റിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായി മൊഴി നൽകി. ദുബൈ കേന്ദ്രീകരിച്ചാണ് മണിയുടെ സാമ്പത്തിക ഇടപാടുകൾ. പഞ്ചലോഹ വിഗ്രഹങ്ങൾക്ക് പണം നൽകിയത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചാണെന്നും മൊഴിയുണ്ട്.
 

Tags

Share this story