ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചെടുത്തത് ഒരു കിലോയോളം സ്വർണം

Sabarimala

ശബരിമല സ്വർണപ്പാളികളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചത് ഒരു കിലോയ്ക്കടുത്ത് സ്വർണം. 14 പാളികളിൽ നിന്ന് 577 ഗ്രാമും സൈഡ് പാളികളിൽ നിന്ന് 409 ഗ്രാമും വേർതിരിച്ചെടുത്തു. സ്മാർട്ട് ക്രിയേഷൻസ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം ആണെങ്കിലും ജ്വല്ലറിയുടമയായ ഗോവർധനെ ഏൽപ്പിച്ചത് 474 ഗ്രാം സ്വർണമാണ്

ഇത് സാധൂകരിക്കുന്ന രേഖകൾ അടക്കം എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് ആദ്യം പങ്ക് നിഷേധിക്കുകയാണ് ചെയ്തിരുന്നത്. സ്വർണം വേർതിരിച്ചെടുക്കുന്നത് പോലൊരു പ്രവർത്തി തങ്ങൾ ചെയ്തിട്ടില്ലെന്നും സ്വർണം പൂശുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ആദ്യം മൊഴി നൽകിയിരുന്നത്. 

എന്നാൽ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ തുടക്കം മുതലെ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. പിന്നാലെയാണ് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ചോദ്യം ചെയ്തത്. ഇന്നലെ കൂടുതൽ രേഖകൾ പിടിച്ചെടുത്തതോടെയാണ് പങ്കജ് ഭണ്ഡാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
 

Tags

Share this story