ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

sabarimala
ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് എസ്ഐടി. ഇന്ന് രാവിലെ ഇഞ്ചക്കലിലെ ഓഫിസിലേക്ക് ഇയാളെ അന്വേഷണ സംഘം വിളിച്ചുവരുത്തുകയായിരുന്നു. 
പോറ്റിയ്ക്ക് പകരം 2019 ദ്വാരപാലക പാളികൾ സന്നിധാനത്തുനിന്ന് ആദ്യം ബംഗളൂരിലേക്കും പിന്നീട് ഹൈദരാബാദിൽ വെച്ച് പാളികൾ നാഗേഷിന് കൈമാറിയത് അനന്തസുബ്രഹ്മണ്യമാണ്. 
ദേവസ്വം രജിസ്റ്ററിലടക്കം ഒപ്പിട്ടത് ഇയാളാണെന്ന് വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനാണ് കൂടുതൽ സാധ്യത. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

Tags

Share this story