ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിൽ

Sabarimala

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ. എസ്ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോർഡ് അംഗങ്ങളായിരുന്നു എൻ വിജയകുമാറും കെപി ശങ്കർദാസും. ഇരുവരുടെയും അറസ്റ്റ് നടത്താത്തതിനെതിരെ ഹൈക്കോടതി ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 

2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു. മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ഇരുവരെയും മുൻപ് എസ്ഐടി ചോദ്യം ചെയ്തിരുന്നു.

കോടതിയുടെ വിമർശനത്തിന് പിന്നാലെ അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ട് ഇരുവരും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയ നടപടിയിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും പങ്കുണ്ടെന്ന് മുൻ പ്രസിഡന്റ് എ. പത്മകുമാറും മൊഴി നൽകിയിട്ടുണ്ട്.
 

Tags

Share this story