ശബരിമല സ്വർണക്കൊള്ള: മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
Feb 2, 2026, 12:05 IST
ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭീച്ച സുധീഷ് കുമാർ ഇന്ന് ജയിൽ മോചിതനാകും.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിജിലൻസ് കോടതി ബുധനാഴ്ച വാദം കേൽക്കും. എൻ വാസുവിനെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷ സമർപ്പിച്ചു
തട്ടിപ്പിന് ഡി സുധീഷ് കുമാർ അവസരം ഒരുക്കിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ സുധീഷ് അവസരമൊരുക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
